വടകരയില്‍ 22 മുതല്‍ ബസ് പണിമുടക്ക്

വടകര: സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ഡി എ കുടിശ്ശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വടകരയില്‍ ബസ് തൊഴിലാളികള്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജില്ലാ ലേബര്‍ ഓഫീസര്‍ വടകരയില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്.

ബസുടമകളെ പ്രതിനിധീകരിച്ച് പി കെ പവിത്രന്‍, കെ കെ ഗോപാലന്‍ നമ്പ്യാര്‍, വി കെ സുനില്‍കുമാര്‍, വി കെ പ്രകാശന്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് കെ വി രാമചന്ദ്രന്‍, അഡ്വ.ഇ നാരായണന്‍ നായര്‍, മീനത്ത് മൊയ്തു, എം ബാലകൃഷ്ണന്‍, നീലിയോട്ട് നാണു, പി അശോകന്‍, കെ എന്‍ എ അമീര്‍, എ സതീശന്‍, മടപ്പള്ളി മോഹന്‍, കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.