വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കണ്ണൂര്‍ സ്വദേശി പിടിയില്‍

images

പിടിയിലായത്‌ എക്‌സൈസ്‌ നടത്തിയ വ്യാജമദ്യ പരിശോധനയ്‌ക്കിടെ

കോഴിക്കോട്‌: എഴുപത്‌ ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ്‌ വടകരയില്‍ പിടിയില്‍. കണ്ണൂരില്‍ നിന്ന്‌ കോഴിക്കോട്ടേക്കുള്ള ബസ്‌ യാത്രയ്‌ക്കിടയിലാണ്‌ 70 ലക്ഷം രൂപയുടെ കുഴല്‍പണവുമായി കണ്ണൂര്‍ കക്കാട്‌ സ്വദേശി തച്ചങ്കണ്ടി കുനിയില്‍ ഫാസില്‍ പിടിയിലായത്‌.  ഇന്ന്‌ രാവിലെ 7.30 ഓടെയാണ്‌ സംഭവം. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌.

മാഹിയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ മദ്യം കടത്തുന്നത്‌ പരിശോധിക്കാനായി എത്തിയ വടകര എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ആര്‍ എന്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. പരിശോധനയില്‍ പ്രിവന്റീവ്‌ ഓഫിസര്‍ എന്‍ കെ വിനോദന്‍ പി ഇ ഒ മാരായ സായിദാസ്‌, സോമസുന്ദരന്‍, ജയന്‍, നിഷാന്ത്‌ എന്നിവര്‍ പങ്കെടുത്തു. പണം ഇന്‍കംടാക്‌സ്‌ അധികൃതര്‍ക്ക്‌ കൈമാറുമെന്ന്‌ എക്‌സൈസ്‌ അറിയിച്ചു.