വടകരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട കുട്ടികള്‍ മുങ്ങി മരിച്ചു.

കോഴിക്കോട്: വടകര തിരുവള്ളൂര്‍ ശാന്തി നഗറില്‍ പുഴയില്‍  കുളിക്കാനിറങ്ങിയ ഇരട്ട കുട്ടികള്‍  മുങ്ങി മരിച്ചു.  തിരുവള്ളൂര്‍ കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ സന്മയ, വിസ്മയ എന്നിവരാണ് മുങ്ങിമരിച്ചത്.

ശാന്തിനഗര്‍ പുതിയോട്ടില്‍ ശശി-സുമ ദമ്പതികളുടെ മക്കളാണ് മരിച്ച കുട്ടികള്‍.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകളും കുട്ടികളും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതോടെ മറ്റുള്ളവര്‍ ഒച്ചവെയ്ക്കുകയായിരുന്നു. ഇതോടെ ഓടിയെത്തി നാട്ടുകാര്‍ കുട്ടികളെ കരയ്‌ക്കെത്തിച്ച് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.