വി അബ്ദുറഹിമാന് മൂന്ന് അപരന്‍മാര്‍

abdurahiman copyതിരൂര്‍: നാമനിര്‍ദേശപത്രികകളുടെ സൂക്ഷമപരിശോധന പൂര്‍ത്തിയയായതോടെ മലപ്പുറം ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി. പതിനാല് വീതം സ്ഥാനാര്‍ത്ഥികളാണ് മലപ്പുറത്തും പൊന്നാനിയിലും മത്സരംഗത്ത് ഇപ്പോഴുള്ളത്. മലപ്പുറത്ത് നാലും പൊന്നാനിയില്‍ ആറും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപട്ടിക തള്ളി.

പൊന്നാനിയില്‍ ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വി അബ്ദുറഹിമാന് വെല്ലുവിളിയായി മൂന്ന് അപരന്‍മാര്‍ രംഗത്തുണ്ട്. നാലുപേര്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്ങിലും ഓരാളുടേത് തള്ളുകയായിരുന്നു. അബ്ദുറഹിമാന്‍ വടക്കിനകത്ത്, അബ്ദുറഹിമന്‍ വയറകത്ത്, അബ്ദുറഹിമാന്‍ വരിക്കോട്ടില്‍ എന്നിവരാണ് മറ്റ് അപരന്‍മാര്‍.

കേരളരാഷ്ട്രയത്തില്‍ വന്‍ അട്ടിമറികള്‍ക്ക് അപരന്‍മന്‍മാര്‍ കാരണമായിട്ടുണ്ട്. ആലപ്പുഴയില്‍ ഇന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കെസ് മനോജിനോടെ തോല്‍ക്കുമ്പോള്‍ ഭൂരിപക്ഷത്തിലധികം വോട്ടുകള്‍ അപരന്‍ പിടിച്ചിരുന്നു. ജില്ലയില്‍ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് മത്സരിച്ചപ്പോഴും അപരന്‍മാരുടെ സാനിധ്യമുണ്ടായിരുന്നു. വി അബ്ദുറഹിമാന്റെ സ്ഥാനാര്‍ത്ഥിത്വം മുസ്ലീം ലീഗ് ഗൗരവത്തോടെ കാണുന്നു എന്നതിന്റെ തെളിവായി ഈ അപരന്‍മാരുടെ സാനിധ്യത്തെ രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.