Section

malabari-logo-mobile

ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ അന്തരിച്ചു

HIGHLIGHTS : കൊച്ചി: നീതിയുടെ പര്യായം ജസ്റ്റിസ്‌ വൈദ്യാനാഥപുരം രാമനാഥ കൃഷ്‌ണയ്യര്‍ ഓര്‍മ്മയായി. ഇന്ന്‌ വൈകീട്ട്‌ 3.30 ഓടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്ര...

Justice-V.R.-Krishna-Iyer2കൊച്ചി: നീതിയുടെ പര്യായം ജസ്റ്റിസ്‌ വൈദ്യാനാഥപുരം രാമനാഥ കൃഷ്‌ണയ്യര്‍ ഓര്‍മ്മയായി. ഇന്ന്‌ വൈകീട്ട്‌ 3.30 ഓടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പത്തു ദിവസം മുമ്പ്‌ നേരിയ നെഞ്ചുവേദനയെ തുടര്‍ന്ന്‌ ഇദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു. ന്യുമോണിയയും വാര്‍ദ്ധക്യ സഹജമായ രോഗങ്ങളും മൂര്‍ച്ചിക്കൂകയായിരുന്നു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന്‌ വെച്ചിരിക്കുകയാണ്‌. ആറുമണിയോടെ അദേഹം താമസിച്ചിരുന്ന സദ്‌ഗമയിലേക്ക്‌ മാറ്റും. നാളെ രാവിലെ 9 മണി മുതല്‍ കൊച്ചി ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. സംസ്‌ക്കാരം നാളെ വൈകീട്ട്‌ 6 മണിക്ക്‌ രവിപുരം ശ്‌മശാനത്തില്‍ നടക്കും.

കമ്യൂണിസ്‌റ്റുകള്‍ക്ക്‌ വേണ്ടി കേസ്‌ വാദിക്കാന്‍ വിലക്കുണ്ടായിരുന്ന കാലത്ത്‌ മലബാറിലെ കാര്‍ഷിക പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ വേണ്ടി കോടതിയില്‍ ഹാജരായ രാമയ്യര്‍ വക്കീലിന്റെ മകനെയും കമ്യൂണിസ്‌റ്റ്‌ മുദ്രചാര്‍ത്താന്‍ കാലം ഏറെ വേണ്ടിവന്നില്ല. 1948 ല്‍ കമ്മ്യൂണിസ്‌റ്റുകാരെ സഹായിച്ചതിന്‌ ഒരുമാസം കണ്ണൂര്‍ ജയിലിലുമായി. തുടര്‍ന്ന്‌ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയത്തെ മാറ്റി മറിച്ച 57 ലെ ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായിരുന്ന കൃഷ്‌ണയ്യര്‍ പിന്നീട്‌ ഇന്ത്യന്‍ നീതി വ്യവസ്ഥയുടെ ന്യായാധിപന്‍മാരില്‍ ഒന്നാമനായും മാറി. വിശ്രമജീവിതം ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കൃഷ്‌ണയ്യര്‍ തന്റെ നൂറാം വയസ്സിലും അവശജനതയ്‌ക്കായുള്ള പോരാട്ട വീഥിയില്‍ മുന്നില്‍ തന്നെയായിരുന്നു.

sameeksha-malabarinews

1915 ല്‍ പാലക്കാട്‌ ശേഖരിപൂരത്തായിരുന്നു വി ആര്‍ കൃഷണയ്യരുടെ ജനനം. കൊയ്‌ലാണ്ടിയിലും പാലക്കാട്ടുമായിരുന്നു സ്‌കൂള്‍ കോളേജ്‌ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ കൃഷണയ്യര്‍ മദ്രാസിലാണ്‌ നിയമപഠനം നടത്തിയത്‌. പിന്നീട്‌ തലശ്ശേരിയില്‍ വക്കീലായി എന്‍ട്രോള്‍ ചെയ്‌തു. 1952 ല്‍ മദ്രാസ്‌ അസംബ്ലിയിലേക്ക്‌ കൂത്ത്‌ പറമ്പില്‍ നിന്ന്‌ മത്സരിച്ച കൃഷ്‌ണയ്യര്‍. 1957 ലും 60 ലും തലശ്ശേരി മണ്ഡലത്തില്‍ നിന്ന്‌ മന്ത്രിയും എംഎല്‍എയുമായി . ആദ്യമന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. 1973 മുതല്‍ 80 വരെ സുപ്രീംകോടതി ജഡ്‌ജിയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!