Section

malabari-logo-mobile

വിപി റജീനയുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ അടപ്പിച്ചു

HIGHLIGHTS : മദ്രസ പഠനകാലത്തെ ഉസ്‌താദുമാരുടെ ചെയ്‌തികളെ കുറിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട മാധ്യമപ്രവര്‍ത്തക വി പി റജീനയുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ പൂട്ടിച്ച...

v p rajeenaമദ്രസ പഠനകാലത്തെ ഉസ്‌താദുമാരുടെ ചെയ്‌തികളെ കുറിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട മാധ്യമപ്രവര്‍ത്തക വി പി റജീനയുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ പൂട്ടിച്ചു. മദ്രസാ പഠനകാലത്തെ തിക്താനുഭവങ്ങള്‍ പങ്കുവെക്കുന്ന റജീനയുടെ പോസ്‌്‌റ്റ്‌ സൈബര്‍ ലോകത്ത്‌ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിരുന്നു. ഈ പോസ്‌റ്റിന്റെ പശ്ചാത്തലത്തില്‍ ഫേസ്‌ബുക്ക്‌ അധികാരികള്‍ക്ക്‌ ചിലര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ അക്കൗണ്ട്‌ പൂട്ടിക്കുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌.

മദ്രസയില്‍ പഠിക്കുന്ന കാലത്ത്‌ ഉസ്‌താദുമാരില്‍ നിന്നും തന്നോടൊപ്പം പഠിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുണ്ടായ ലൈംഗിക പീഡനങ്ങളെ കുറിച്ചാണ്‌ റജീന പോസ്‌റ്റിട്ടത്‌. ഉസ്‌താദുമാര്‍ ആണ്‍കുട്ടികളുടെ സ്വകാര്യ സ്ഥലങ്ങളില്‍ പിടിക്കുന്നതും കറണ്ട്‌ പോകുന്ന സമയത്ത്‌ പെണ്‍കുട്ടികളോട്‌ മോശമായി പെരുമാറാറുണ്ടായിരുന്നെന്നും പോസ്‌റ്റില്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്ക്‌ ക്ലാസില്‍ പഠിക്കാന്‍ വരുന്ന ആണ്‍കുട്ടികളെയല്ലായിരുന്നു പേടിയെന്നും. പഠിപ്പിക്കാന്‍ വരുന്ന ഉസ്‌താദുമാരെയായിരുന്നു പേടിയെന്നും റജീന തുറന്നെഴുതിയിരുന്നു.

sameeksha-malabarinews

മുസ്ലിം സമുദായത്തെ കരിവാരിത്തേക്കാനാണ്‌ ഇത്തരം പോസ്‌റ്റുമായി ഇറങ്ങിയിരിക്കുന്നതെന്നും റജീനയെ പോലുള്ളവര്‍ അപകടകാരികളാണെന്നുമുള്ള കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. കമന്റുകള്‍ പലപ്പോഴും ഭീഷണിയിലേക്കും തെറിവിളികളിലേക്കും നീങ്ങിയിരുന്നു. അതെസമയം തന്നെ ശക്തമായ പിന്‍തുണയും സമൂഹമാധ്യമങ്ങളില്‍ റജീനയ്‌ക്ക്‌ ലഭിച്ചിരുന്നു. സംഗീത സംവിധായകനുമായ ഷഹബാസ്‌ അമന്‍, സംവിധായകന്‍ ആഷിഖ്‌ അബു എന്നിവരടക്കം നിരവധി പ്രമുഖര്‍ റജീനയെ പിന്‍തുണച്ച്‌ പോസ്‌റ്റിട്ടിരുന്നു. ഇതിനുമുമ്പ്‌ ലിംഗവാദത്തിനെതിരെ പോസ്‌റ്റിട്ട ചിലരുടെ അക്കൗണ്ടും ഇത്തരത്തില്‍ പൂട്ടിച്ചിരുന്നു. പുരോഗമന ആശയങ്ങള്‍ മുന്നോട്ട്‌ വെക്കുന്ന ചില ഗ്രൂപ്പുകളുടെ അക്കൗണ്ടുകള്‍ ആസൂത്രണം ചെയ്‌ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ അക്കൗണ്ടുകള്‍ പൂട്ടിച്ച സംഭവം നേരത്തേ ഉണ്ടായിരുന്നു.

റജീന മാധ്യം ഓണ്‍ലൈന്‍ ഡെസ്‌ക്കില്‍ ജോലി ചെയ്‌തുവരികയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!