തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല;വിഎം സുധീരന്‍

v m sudeeranതിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ വിഎം സുധീരന്‍. തന്റെ നിലപാട്‌ സുധീരന്‍ ഗുലാം നബി ആസാദിനെ അറിയിച്ചു. കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ്‌ വി എം സുധീരന്‍ തന്റെ നിലപാട്‌ വിശദീകരിച്ചിട്ടുള്ളത്‌. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്റെ കര്‍ശ്ശന നിര്‍ദ്ദേശമുണ്ട്‌. ഇന്നു രാവിലെ പതിനൊന്നു മണിക്ക്‌ കോണ്‍ഗ്രസ്‌ സ്‌ക്രീനിംഗ്‌ കമ്മിറ്റി യോഗം വീണ്ടും ചേരും.

എന്നാല്‍ ഹൈക്കമാന്റിന്റെ നിര്‍ദേശം സുധീരന്റെ തീരുമാനത്തിന്‌ എതിരെയാണോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതവന്നിട്ടില്ല. തെരഞ്ഞെടുപ്പ്‌ അങ്കത്തിനായി സുധീരന്‍ ഇത്തവണ കളത്തിലേക്കിറങ്ങുന്നുവെങ്കില്‍ അത്‌ അദേഹത്തിന്റെ പത്താമത്തെ തെരഞ്ഞെടുപ്പ്‌ പോരാട്ടമായിരിക്കും.

സുധീരന്‍ അഞ്ചുതവണ ലേക്‌സഭയിലേക്കും നാലു തവണ നിയമസിയിലേക്കും ജനവിധി തേടിയിട്ടുണ്ട്‌.