സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: വിഎം സുധീരന്‍ കെപിസിസി പ്രപസിഡന്റ് സ്ഥാനം രാജിവെച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ രാജിവെച്ചത്. രാജി കത്ത് ഇന്ന് തന്നെ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറുമെന്ന് സുധീരന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ട്ടിയാണ് പ്രധാനമെന്നും വ്യക്തി താല്‍പര്യങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുധീരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വരും ദിനങ്ങളില്‍ ഈ രാജി വിലയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആദ്യ വിലയിരുത്തല്‍.