യുവി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

Yuvraj+Singhമുംബൈ: യുവരാജ് സിങ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. മോശം ഫോമിനെ തുടര്‍ന്ന് ഏറെക്കാലമായി ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന യുവരാജ് സിങ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് തിരിച്ചെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി – 20 മല്‍സരത്തിലേക്കും ആദ്യ 3 ഏകദിന മല്‍സരത്തിലേക്കുള്ള ടീമിലേക്കുമാണ് യുവി മടങ്ങിയെത്തിയിരിക്കുന്നത്.

ചലഞ്ചര്‍ ട്രോഫിയിലും വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ പരമ്പരയിലും പുറത്തെടുത്ത തികച്ച പ്രകടനവുമാണ് യുവരാജിനെ ഇന്ത്യന്‍ ടീമിലേക്ക് തിരകെ എത്തിച്ചിരിക്കുന്നത്.