ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പാഹാഡി ഘഡ്വാള്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. ഭോണിയില്‍ നിന്നും രാംനഗറിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

മലമുകളിലെ റോഡില്‍ വെച്ച് ബസ് താഴ്വാരത്തിലേക്ക് വീഴുകയായിരുന്നു. അറുപതടിയോളം താഴ്ച്ചയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബസില്‍ 45 ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അപകട കാരണം വ്യക്തമായിട്ടില്ല.

Related Articles