Section

malabari-logo-mobile

ദേവയാനി ഖോബ്രഗഡെ കുറ്റക്കാരിയല്ലെന്ന് യുഎസ് കോടതി

HIGHLIGHTS : ദില്ലി : വീട്ടു ജോലിക്കാരിയുടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി എന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദേ്യാഗസ്ഥയായ ദേവയാനി ഖോബ്രഗെഡക്കെതിരായുള്ള കുറ്റങ...

Devyani_Khobragadeദില്ലി : വീട്ടു ജോലിക്കാരിയുടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി എന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദേ്യാഗസ്ഥയായ ദേവയാനി ഖോബ്രഗെഡക്കെതിരായുള്ള കുറ്റങ്ങള്‍ യുഎസ് കോടതി തള്ളി. അറസ്റ്റ് ചെയ്യുമ്പോള്‍ ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നു എന്ന് കോടതി. വീട്ടുജോലിക്കാരിയായ സംഗീതാ റിച്ചാര്‍ഡിന്റെ പാസ്‌പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു ദേവയാനിക്കെതിരായ കുറ്റം.

ദേവയാനിക്കെതിരെ ജോലിക്കാരിയുടെ വിസാ അപേക്ഷക്കൊപ്പം വ്യാജരേഖകളും തെറ്റായ വിവരങ്ങളും നല്‍കിയെന്നതായിരുന്നു കുറ്റം. യഥാക്രമം 10 മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഇതുമായി ബന്ധപ്പെട്ട് സംഗീതാ റിച്ചാര്‍ഡ് ഡല്‍ഹിക്കോടതിയില്‍ നല്‍കിയ കേസ് പരിഗണനയിലിരിക്കെയാണ് ദേവയാനി അമേരിക്കയില്‍ അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ നടപടിയിലേക്ക് നീങ്ങുന്നതില്‍ നിന്ന് പരാതിക്കാരിയെ വിലക്കുന്ന ഉത്തരവ് ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദേവയാനി ഇന്ത്യയിലേക്ക് മടങ്ങി.

sameeksha-malabarinews

കോടതി കുറ്റം ചുമത്തിയതോടെ നാട്ടിലേക്ക് മടങ്ങണമെന്ന യുഎസ് അഭ്യര്‍ത്ഥന മാനിച്ചാണ് ദേവയാനി മടങ്ങി വന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!