Section

malabari-logo-mobile

ഉരീദു സാംസെങ്ങ് ഗ്യാലക്‌സി എസ്-5 പുറത്തിറക്കി

HIGHLIGHTS : ദോഹ: ഫോര്‍ ജി സൗകര്യത്തോടുകൂടിയ സാംസെങ്ങ് ഗ്യാലക്‌സി എസ്-5 മൊബൈലുകള്‍ ഉരീദു ലോഞ്ച് ചെയ്തു. ഡൗണ്‍ലോഡിങ്ങ് ബൂസ്റ്റര്‍ സൗകര്യത്തോടുകൂടിയുള്ളതാണ് ഈ സ്മ...

samsung-galaxy-s5ദോഹ: ഫോര്‍ ജി സൗകര്യത്തോടുകൂടിയ സാംസെങ്ങ് ഗ്യാലക്‌സി എസ്-5 മൊബൈലുകള്‍ ഉരീദു ലോഞ്ച് ചെയ്തു. ഡൗണ്‍ലോഡിങ്ങ് ബൂസ്റ്റര്‍ സൗകര്യത്തോടുകൂടിയുള്ളതാണ് ഈ സ്മാര്‍ട്ട് ഫോണ്‍. ഒരേസമയത്ത് ഫോര്‍ജിയും വൈഫി നെറ്റ് വര്‍ക്കിങ്ങും ഉപയോഗപ്പെടുത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. തെരഞ്ഞെടുക്കപ്പെട്ട ഉരീദു സ്റ്റോറുകളില്‍ നിന്നും സാംസങ്ങ് ഗ്യാലക്‌സിയുടെ എസ് 5 ലഭ്യമാകും. 16 ജിബി ഫോണിന്റെ വില 2,699 റിയാലാണ്. 32 ജിബിയുടെത് 2,899നും ലഭിക്കും. ഉരീദു ഇ ഷോപ്പിലൂടെയും ആളുകള്‍ക്ക് 32 ജി ബി ഫോണുകള്‍ വാങ്ങാം.വിവധ നിറങ്ങളിലുള്ള ഫോണുകളുണ്ട്. ഓട്ടോ ഫോക്കസിങ്ങ് സംവിധാനമുള്ള 16 മെഗാപിക്‌സല്‍ ക്യാമറയുള്ളതാണ് ഫോണ്‍. ഉപഭോക്താവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകളും ഫോണിലൂടെ നടത്താനുള്ള സൗകര്യമുണ്ട്. ഹൃദയ സ്പന്ദനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അളക്കാനാവും. ഇതിനു പുറമെ ഫിംഗര്‍ പ്രിന്റുപയോഗിച്ചുള്ള ഫോണ്‍ ലോക്കറും ഇതില്‍ പ്രവൃത്തിപ്പിക്കാം. ഉരീദുവിന്റെ ഫോര്‍ ജി നെറ്റ് വര്‍ക്ക് ലഭിക്കാന്‍ ശഹരി ഉപഭോക്താക്കള്‍ 4ജി എന്ന് 114ലേക്കും ഹാല 121ലേക്കും എസ് എം സ് ചെയ്യണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!