യുപിയില്‍ ട്രെയിന്‍ പാളം തെറ്റി 7 പേര്‍ മരിച്ചു

ലക്‌നൗ: യുപിയിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ ആറ് കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുലര്‍ച്ചെ ഹരിചന്ദ്പൂരിന് സമീപ പ്രദേശത്തുവെച്ചാണ് അപകടം സംഭവിച്ചത്.