യുപി ഉപതെരഞ്ഞടുപ്പ്;ബിജെപിയ്ക്ക് വന്‍ തിരിച്ചടി; യോഗി ആദിത്യ നാഥിന്റെ മണ്ഡലത്തില്‍ 29 വര്‍ഷത്തിന് ശേഷം തോല്‍വി

ലക്‌നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ് പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജെപിക്ക് കനത്ത തിരിച്ചടി.

ഗൊരഖ്പുരില്‍ 25 റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 22,954 വോട്ടന്റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദിനുണ്ട്. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എംപി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പൂരിലെ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് നാഗേന്ദ്രസിങ് പട്ടേല്‍ 59,613 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ മൗര്യക്ക് മൂന്നലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും നാമമാത്രമായ വോട്ട്മാത്രമാണ് കിട്ടിയത്.

ബിഹാറിലെ ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹന്‍ വിജയിച്ചു.