ഉണ്ണി മുകുന്ദന്റെ സണ്‍ ഓഫ് അലക്‌സാണ്ടര്‍ ഒടുവില്‍ തിയേറ്ററിലേക്ക്‌

unnimukundan-may15റിലീസ് പൂര്‍ത്തിയായി രണ്ട് വര്‍ഷമായി പെട്ടിയില്‍ കിടക്കുന്ന, ഉണ്ണി മുകുന്ദന്റെ സണ്‍ ഓഫ് അലക്‌സാണ്ടര്‍ ഒടുവില്‍ തിയേറ്ററിലെത്തുന്നു. ജൂണ്‍ ആറിന് ചിത്രം റ്ിലീസ് ചെയ്യുമെന്നാണ് വിവരം. തമിഴ് സംവിധായകനായ പേരരശ് സംവിധാനം ചെയ്യുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് മമ്മൂട്ടി നായകനായ സാമ്രാജ്യം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്.

ജോമോന്‍ ആയിരുന്നു സാമ്രാജ്യത്തിന്റെ സംവിധാകന്‍. അതില്‍ അലക്‌സാണ്ടര്‍ എന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. സാമാന്യം തരക്കേടില്ലാത്ത വിജയം നേടിയ ചിത്രമായിരുന്നു സാമ്രാജ്യം.

സിനിമയ്‌ക്കൊടുവില്‍ അലക്‌സാണ്ടര്‍ മരിക്കുമ്പോള്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രം അലക്‌സാണ്ടറുടെമകനെയും കൊണ്ടു രക്ഷപ്പെടുകയാണ്. ആ മകന്‍ അച്ഛനെ കൊന്നവരോടു പ്രതികാരം ചെയ്യാന്‍ വരുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.

സാമ്പത്തിക പ്രതിസന്ധിയും കേസുമെല്ലാം വന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ചിത്രം റിലീസിനൊരുങ്ങിയതാണ്. എന്നാല്‍ കേസ് നീണ്ടതിനെ തുടര്‍ന്ന് റിലീസും വൈകി.