മുഖ്യമന്ത്രിക്കെതിരായ രണ്ട് പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

umman chandiഎറണാകുളം : കടകംപളളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അനേ്വഷണം പ്രഖ്യാപിച്ച് കൊണ്ട് ഹൈക്കോടതി മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ നടത്തിയ പരാമര്‍ശങ്ങളില്‍ 2 വാചകങ്ങള്‍ക്കാണ് താല്‍ക്കാലിക സ്റ്റേ ഡിവിഷന്‍ ബഞ്ച് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തു ചെയ്യാന്‍ മടിക്കാത്തവരുണ്ട് എന്നീ രണ്ട് വാചകങ്ങള്‍ക്കാണ് സ്റ്റേ. എന്നാല്‍ മറ്റ് പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ അനുവദിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലിം രാജ് പ്രതിയായ കടകംപ്പള്ളി ഭൂമിത്തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിന് വിധി പറയവെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ജഡ്ജി രൂക്ഷമായ പരാമര്‍ശം നടത്തിയത്.

ജഡ്ജി ഹാരൂണ്‍ റഷീദായിരുന്നു വിധി പറഞ്ഞത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ജഡ്ജിക്കെതിരെ തിരിഞ്ഞിരുന്നു. പരാമര്‍ശത്തിന് സ്റ്റേ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.