Section

malabari-logo-mobile

ഗസല്‍ ഗായകന്‍ ഉമ്പായി വിടവാങ്ങി

HIGHLIGHTS : ആലുവ: ഗസല്‍ ഗായകന്‍ ഉമ്പായി(68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് 4.40 ഓടെയാണ് മരണം സംഭവിച്ചത്. കാന്‍സര്‍ ബാധിതന...

ആലുവ: ഗസല്‍ ഗായകന്‍ ഉമ്പായി(68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് 4.40 ഓടെയാണ് മരണം സംഭവിച്ചത്. കാന്‍സര്‍ ബാധിതനായി ചികിത്സ നടത്തി വരവെയാണ് അദേഹം മരണത്തിന് കീഴടങ്ങിയത്. ലളിതമായ ഈണത്തിലൂടെ നാല് പതിറ്റാണ്ടായി ഗസല്‍ ഗാന രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു അദേഹം.

സംസ്‌ക്കാരം നാളെ മട്ടാഞ്ചേരി കല്‍വത്തി ജുമാമസ്ജിദ് പള്ളിയില്‍.

sameeksha-malabarinews

കുട്ടിയായിരിക്കുമ്പോഴെ തബല വാദകനായാണ് അബു ഇബ്രാഹിം എന്ന ഉമ്പായിയുടെ സംഗീത ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഗസല്‍ ഗാന രംഗത്തേക്ക് തിരിയുകയായിരുന്നു. ഗസലിനായി ആദ്യത്തെ ഒരു സംഗീത ഗ്രൂപ്പ് ഉണ്ടാക്കിയത് അദേഹം മായിരുന്നു. ഏറെ ദുരിതങ്ങള്‍ സഹിച്ചായിരുന്നു അദേഹത്തിന്റെ ആദ്യകാല ജീവിതം. ജീവിക്കാനായി പല ജോലികളും അദേഹത്തിന് ചെയ്യേണ്ടി വന്നു. കൊച്ചിയിലെ ഹോട്ടലുകളില്‍ പാടുമായിരുന്നു ആദ്യകാലങ്ങളില്‍. പിന്നീടാണ് എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ ഇഷ്ടപാട്ടുകാരനായി ഉമ്പായി മാറിയത്. പ്രണാമം ആണ് അദേഹത്തിന്റെ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം. 24 ഗസല്‍ ആല്‍ബങ്ങളാണ് അദേഹത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്.

ഒ എന്‍ വി, സച്ചിദാനന്ദന്‍ , യൂസഫലി കേച്ചേരി തുടങ്ങിയവരുടെ വരികള്‍ അദേഹം ഗസലുകളാക്കി മാറ്റി മലയാളി ഗസല്‍ ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!