മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ ലോക്‌സഭാ പ്രചരണത്തിന് തുടക്കമായി

മലപ്പുറം :സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ജില്ലയിലെ യുഡിഎഫിന്റെ ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമായി. ശനിയാഴ്ച മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉ്മ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നേതാക്കളുടെ വന്‍നിര തന്നെ കണ്‍വെന്‍ഷനി്ല്‍ സന്നഹിതരായിരുന്നു.

സംസ്ഥാനത്ത് സീറ്റ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെങ്ങിലും ജില്ലയിലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ മൂസ്ലീംലീഗ് തന്നെയാണ് മത്സരിക്കുകയെന്ന് ഉറപ്പായികഴിഞ്ഞതാണ്. സിറ്റിങ്ങ് എംപിമാര്‍ തന്നെയാകും ഈ സീറ്റില്‍ മത്സരിക്കുക എന്നും ധാരണയായിട്ടുണ്ട്. ബാക്കിയുള്ളത് ജില്ലയിലെ രണ്ട് കിഴക്കന്‍ നിയമസഭാണ്ഡലങ്ങള്‍ ഉള്‍പ്പെട്ട വയനാട് ആണ്. ഇതു തീരുമാനമാവും വരെ പ്രചരണം തുടങ്ങാന്‍ കാത്തുനില്‍ക്കേണ്ടന്നാണ് മുസ്സീംലീഗിന്റെ നിലപാട്.

ജില്ലയിലെ സീറ്റുകള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്യാസത്തിലാണ് ലീഗും യുഡിഎഫും.
ശനിയാഴ്ച നടന്ന കണ്‍വെന്‍ഷെനിന്‍ മുഖ്യമന്ത്രിക്കു പുറമെ മുന്നണി കണ്‍വീനര്‍ പിപി തങ്കച്ചന്‍,വിഎം സുധീരന്‍, സാദിഖലി ശിഹാബ്തങ്ങള്‍, ആര്യാടന്‍ മുഹമ്മദ്, കുഞ്ഞാലിക്കുട്ടി, എപി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, എപിമാരായ ഇടി മുഹമ്മദ് ബഷീര്‍, എംഎ ഷാനാവാസ് എന്നിവരും എംഎല്‍എമാരും നിരവധി കക്ഷിനേതാക്കളുമടക്കമുള്ള നേതാക്കുളെട നീണ്ടനിരതന്നെ എത്തിയിരുന്നു.