പരപ്പനങ്ങാടിയില്‍ യുഡിഎഫിന്റെ ഉജ്ജ്വല വിജയാഘോഷ റാലി

muslim leagueപരപ്പനങ്ങാടി :നഗര സഭയില്‍ യുഡിഎഫ് വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നടത്തിയ കൂറ്റന്‍ റാലി പരപ്പനങ്ങടിക്ക് പുതിയോരനുഭാവമായി

കരിമരുന്നു പ്രയോഗം,ബാന്റ് വാദ്യമേളങ്ങള്‍ നാടന്‍ കലകള്‍ എന്നിവ പ്രകടനത്തിന് കൊഴുപ്പേകി.ചെട്ടിപടിയില്‍നിന്നാരംഭിച്ച റാലിയില്‍ആയിരങ്ങളാണ് അണിനിരന്നത്.

കെ.കെ നഹ,വിപി.കൊയഹാജി,അലിതെക്കെപ്പാട്ട്,ഉമ്മര്‍ ഒട്ടുമ്മല്‍,പികെ.മുഹമദ്ജമാല്‍,പിസി.കുട്ടിഹാജി,പി.ഒ.സലാം,ബാലഗോപാലന്‍,ബി.പി.ഹംസകോയ,പി.അലി,എന്‍.പി.ബാവ,പി.രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടൌണില്‍ സമാപിച്ചു.മന്ത്രി പി.കെ അബ്ദുറബ്ബ് ഉത്ഘാടന൦ ചെയ്തു.പി.ഒ സലാം  അധ്യക്ഷത വഹിച്ചു.