Section

malabari-logo-mobile

യുഡിഎഫ് യോഗത്തില്‍ എംഎം ഹസ്സനും പിസി ജോര്‍ജ്ജു തമ്മില്‍ വാക്കേറ്റം

HIGHLIGHTS : തിരു: യുഡിഎഫ് യോഗത്തില്‍ എംഎം ഹസ്സനും ചീഫ് വിപ്പ് പിസി ജോര്‍ജ്ജു തമ്മില്‍ വാക്കേറ്റം. തന്നെ വിരട്ടാനും ഭീഷണിപ്പെടുത്താനും ആരും നോക്കണ്ടെന്നും കൈക്ക...

hassan-gorgeതിരു: യുഡിഎഫ് യോഗത്തില്‍ എംഎം ഹസ്സനും ചീഫ് വിപ്പ് പിസി ജോര്‍ജ്ജു തമ്മില്‍ വാക്കേറ്റം. തന്നെ വിരട്ടാനും ഭീഷണിപ്പെടുത്താനും ആരും നോക്കണ്ടെന്നും കൈക്കൂലിക്കാരും പെണ്ണുപിടിയന്‍മാരുമായ മന്ത്രിമാര്‍ക്കൊപ്പം ഇരിക്കാന്‍ തന്നെ കിട്ടില്ലെന്നും വേണ്ടി വന്നാല്‍ കൈക്കൂലിക്കാരുടെ പേരെഴുതി മുഖ്യമന്ത്രിക്ക് നല്‍കുമെന്നും യോഗത്തിനിടയില്‍ ജോര്‍ജ്ജ് തുറന്നടിച്ചു.

കോണ്‍ഗ്രസ്സ് നേതാവ് എംഎം ഹസ്സനും ചീഫ് വിപ്പ് പിസി ജോര്‍ജ്ജും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് യുഡിഎഫ് യോഗത്തിനിടയില്‍ ഉണ്ടായത്. സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ളവര്‍ വിഴുപ്പലക്കലും പരസ്യപ്രസ്താവനകളും ഒഴിവാക്കണമെന്ന് ഹസ്സന്‍ പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ അത് കോണ്‍ഗ്രസ്സില്‍ നിന്നു തന്നെ തുടങ്ങട്ടെയെന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി.

sameeksha-malabarinews

യോഗത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഘടകക്ഷി മന്ത്രിമാരെ വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. പിസി ജോര്‍ജ്ജ്,ജോണി നെല്ലൂര്‍, ആര്‍ ബലകൃഷ്ണപ്പിള്ള എന്നിവരാണ് അഭ്യന്തരമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

മുന്നണിയിലും കോണ്‍ഗ്രസ്സിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിച്ച് ഒറ്റകെട്ടായി പ്രശ്‌നങ്ങളെ നേരിടണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അതേ സമയം സോണിയാഗാന്ധിയുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ തീരുമാനിച്ചതായി യോഗത്തിനു ശേഷം യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ചയുണ്ടായില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!