മാണിയും വേണ്ട…. കോണിയും വേണ്ട

Maani Koniതിരു: ഇടതുപക്ഷത്തിന്‌ മാണിയും, കോണിയും വേണ്ടെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്നും ഈ ആവശ്യവുമായി തങ്ങള്‍ പ്രത്യക്ഷ സമരത്തിലേക്ക്‌ ഇറങ്ങുമെന്നും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിനെയും, മുസ്ലീം ലീഗിനെയും ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും ഈ മുന്നണി മതനിരപേക്ഷമാണെന്നുമാണ്‌ സിപിഐഎം നിലപാടെന്ന്‌ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു പന്ന്യന്‍.

ഇവരില്ലാത്ത മതേതര മുന്നണിയെ ജനം ഇരുംകയ്യും നീട്ടി സ്വീകരിക്കുമെന്നും 1987 ലെ അനുഭവം അതാണെന്നും പന്ന്യന്‍ പറഞ്ഞു.

ധനവകുപ്പിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ്‌ പന്ന്യന്‍ ഉന്നയിച്ചത്‌. കുത്തഴിഞ്ഞ ധനകാര്യമാനേജ്‌മെന്റാണ്‌ ധനം വകുപ്പിന്റേതെന്നും ജനങ്ങള്‍ക്കു മേല്‍ വകുപ്പ്‌ കൂടുതല്‍ നികുതി ഭാരം അടിച്ചേല്‍പ്പിച്ചെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. യുഡിഎഫ്‌ കോഴ മുന്നണിയായിരുന്നു.മാണിയുടെ രാജിക്കായി സി പി ഐ എം പ്രക്ഷോഭംതുടങ്ങുമെന്നും പന്ന്യന്‍ വ്യക്തമാക്കി.