മുന്നണി ധാരണ മാനിക്കുന്ന പാര്‍ട്ടിയാണ്‌ മുസ്ലീംലീഗ്‌-കുഞ്ഞാലിക്കുട്ടി

udfതിരൂരങ്ങാടി : യുഡിഎഫ്‌ കെട്ടുറപ്പിനായി മുന്നണി ധാരണ മാനിക്കുന്ന പാരമ്പര്യത്തിന്‌ മുസ്ലീംലീഗില്‍ മാറ്റം വന്നിട്ടില്ലന്ന സത്യം പ്രവര്‍ത്തകര്‍ മനസ്സിലിരുത്തണമെന്ന്‌ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. മുന്നണിയിലെ ഘടകകക്ഷികളെന്ന നിലക്ക്‌ കരാര്‍ ലംഘനം മുസ്ലീംലീഗു പ്രവര്‍ത്തകര്‍ക്ക്‌ ചേര്‍ന്നതല്ല. ഇക്കാര്യത്തില്‍ നേതൃതലത്തില്‍ യാതൊരു ആശയകുഴപ്പവും നിലനില്‍ക്കുന്നില്ലന്നും മന്ത്രി വ്യക്തമാക്കി.

കക്കാട്‌ 12 ാം ഡിവിഷന്‍ സ്ഥാനാര്‍ഥി ഷംസുദ്ദീന്‍ മച്ചിങ്ങലിന്റെ പ്രചരണാര്‍ഥം കക്കാട്ടങ്ങാടിയില്‍ സംഘടിപ്പിച്ച യുഡിഎഫ്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.
കെഎം മൊയ്‌തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ട്രഷറര്‍ എംഎന്‍ കുഞ്ഞഹമ്മദ്‌ ഹാജി, മുസ്ലീംലീഗ്‌ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ കെ നഹ, പ്രവാസി ക്ഷേമബോര്‍ഡ്‌ ചെയര്‍മാന്‍ പിഎംഎ സലാം, ഒഡപെക്‌ ചെയര്‍മാന്‍ കെപി മുഹമ്മദ്‌ കുട്ടി ഹാജി, ബീരാന്‍ ഹാജി, സിവി ഹനീഫ, ശംസുദ്ദീന്‍ മച്ചിങ്ങല്‍, റഷീദ്‌ വടക്കന്‍, കബീര്‍ കക്കാട്‌ സംസാരിച്ചു.