വൈക്കത്തൂര്‍ ക്ഷേത്രോത്സവത്തില്‍ നിറസാനിധ്യമായി ആബിദ് ഹുസൈന്‍ തങ്ങള്‍

kottakkal newsകാടാമ്പുഴ: വളാഞ്ചേരി വൈക്കത്തൂര്‍ ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ ക്ഷേത്രാങ്കണത്തിലെത്തിയ കോട്ടക്കല്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി. ക്ഷേത്രം ഭാരവാഹികളായ ഗോപി മാസ്റ്റര്‍, ആര്‍.കെ മാസ്റ്റര്‍, വിജയരാഘവന്‍ എന്നിവരും ഭക്തജനങ്ങളും ചേര്‍ന്നാണ് തങ്ങളെ സ്വീകരിച്ചത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വേദിയില്‍ നടന്നുകൊണ്ടിരുന്ന കലാപരിപാടികള്‍ക്കിടെ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ആശംസാ പ്രസംഗത്തിന് അവസരമൊരുക്കിയതും ശ്രദ്ധേയമായി.

ഭക്തജനങ്ങള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ച ആബിദ് ഹുസൈന്‍ തങ്ങള്‍ ക്ഷേത്രത്തിലൊരുക്കിയ സദ്യയും കഴിച്ചാണ് മടങ്ങിയത്. യു.ഡി.എഫ് നേതാക്കളായ ബഷീര്‍ രണ്ടത്താണി, അഷ്‌റഫ് അമ്പലത്തിങ്ങല്‍, ചേരിയില്‍ രാമകൃഷ്ണന്‍, പത്മനാഭന്‍ മാസ്റ്റര്‍, സി.പി ഹംസ, സലാം വളാഞ്ചേരി, സുരേഷ് ബാബു, ശ്രീകുമാരന്‍ മാസ്റ്റര്‍, ഷഹനാസ് പാലക്കല്‍ എന്നിവര്‍ സ്ഥാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.