രാഹുലിനെ വിശ്വാസമില്ല;സോണിയ മുന്‍നിരയിലേക്ക് വരണമെന്ന് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം

sonia-gandhiദില്ല 2014ലെ പാര്‍ലിമെന്റ് തെരെഞ്ഞടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണത്തിന്റെ മുന്‍നിരയിലേക്ക് സോണിയാഗാന്ധി തിരിച്ചുവരണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്താകുന്നു. 2004 ലും 2009 ലും ഇന്ത്യയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ നേതൃത്വം വഹിച്ച സോണിയാഗാ ന്ധിയുടെ ചിത്രങ്ങള്‍ പോലും തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായത് പാര്‍ട്ടിയിലെ ചില സീനിയര്‍ നേതാക്കളെ അവസ്വസ്ഥമാക്കുണ്ട്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യുപിയെയിലെ നിലവിലെ ഘടകക്ഷികളുമായിപ്പോലും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് രാഹുലിന്റെ കഴിവുകേടായി ഇവര്‍ വിലയിരുത്തുന്നു. പ്രധാന ഘടകകക്ഷികളിലൊന്നായ ഡിഎംകെയുടെ നേതാവ് കരുണാനിധിയുമായി രാഹുല്‍ ഗാന്ധി നേരിട്ട് ചര്‍ച്ചനടത്താത്തതില്‍ കരുണാനിധിയ്ക്ക് നീരസമുണ്ട്. തങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് പരാതി ഡിഎംകെ ഉയര്‍ത്തിക്കഴിഞ്ഞു.

ബിഹാറില്‍ രാംവിലാസ് പാസ്വാന്റെ പാര്‍ട്ടി സഖ്യം വിട്ടതും രാഹുലിന് തിരിച്ചടിയാകുന്നു.

ഇന്ത്യയുടെ ‘യുത്ത് ഐക്കണാ’യി മാറുമെന്ന് ഏറെ പ്രതീക്ഷയോടെ കോണ്‍ഗ്രസ്സ് വിലയിരുത്തിയ രാഹുലിന്റെ പ്രകടനം മോശമാണെന്ന് ഈ വിഭാഗം വിലയിരുത്തിക്കഴിഞ്ഞു. ഏതായാലും മാര്‍ച്ച് അവസാനത്തോടെ സോണിയാഗാന്ധി തന്നെ പ്രചരണത്തിന് നേരിട്ടിറങ്ങുകയും റാലികളില്‍ പങ്കെടുക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.