യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കരുത്തുപകരാന്‍ വനിതാലീഗും പ്രചരണത്തിന്

leagueമലപ്പുറം: യുഡിഎഫിന്റെ മലപ്പറം ജില്ലയിലെ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്ത് പകരാന്‍ വനിതാലീഗും രംഗത്ത്. പ്രത്യേകിച്ച് മലപ്പുറം പാര്‍ലിമെന്ററി മണ്ഡലത്തില്‍ എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് ഒരു വനിതാ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ തങ്ങളും രംഗത്തിറങ്ങേണ്ട ഉത്തരവാദിത്വം തിരച്ചറിഞ്ഞാണ് വനിതാലീഗിന്റെ നീക്കം.

ലോകസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചരാണ പരപാടികള്‍ ഊര്‍ജ്ജിതമക്കാന്‍ വനിതാ ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ വനിതാ കണ്‍വെന്‍ഷന്‍, കുടംബ സംഗമങ്ങള്‍ സംഘടിപ്പിക്കും.

നിയോജക മണ്ഡലം വനിതാ ലീഗ് കണ്‍വെന്‍ഷനുകള്‍ 22 നകം പൂര്‍ത്തിയാക്കും. 30നകം പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളും 31 മുതല്‍ ഏഴ് വരെ വാര്‍ഡുകളില്‍ കുടുംബ സംഗമങ്ങളും സംഘടിപ്പിക്കും. യോഗത്തില്‍ മലപ്പുറം ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ. അഹമ്മദ്, ഖമറുന്നീസ അന്‍വര്‍, അഡ്വ. നൂര്‍ബീന റഷീദ്, പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹീം, സുഹറാ മമ്പാട്, പി സല്‍മ ടീച്ചര്‍, പി കദീജ, കെപി ജല്‍സീമിയ. സക്കീന പുല്‍പ്പാടന്‍, ടിവി സുലൈഖാബി, ടി കുഞ്ഞിബീവി, മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സെക്രട്ടറിമാര്‍ പ്രസംഗിച്ചു.