യുഎഇയെ ചുരുട്ടിക്കെട്ടി: ഇന്ത്യയ്ക്ക് 103 റണ്‍സ് വിജയലക്ഷ്യം

prv_0b5bb_1425113551പെര്‍ത്ത്: യു എ ഇയ്‌ക്കെതിരെ ഇന്ത്യക്ക് 103 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യു എ ഇ ആര്‍.അശ്വിന്റെ പന്തുകള്‍ക്കുമുന്നില്‍ കറങ്ങിവീഴുകയായിരുന്നു. ആറാമനായി കളത്തിലെത്തിയ ഷയിമാന്‍ അന്‍വറിന്റെ ബാറ്റിംഗാണ് (35) യു എ ഇ യുടെ ടോട്ടല്‍ സെഞ്ചുറി കടത്തിയത്.

യു എ ഇ നിരയില്‍ ഷയിമാനെക്കൂടാതെ മഞ്ചുള ഗുരുജിയും (10) ഖുറാം ഖാനും (14) മാത്രമാണ് രണ്ടക്കം കണ്ടത്. മലയാളി താരം കൃഷ്ണചന്ദ്രന്‍ നാലു റണ്ണിന് പുറത്തായി. ഉമേഷ് യാധവും ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മോഹിത് ശര്‍മയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പ് ബിയിലെ മൂന്നാം പോരാട്ടത്തില്‍ ജയിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കുകയെന്നതാണ് നീലപ്പടയുടെ ലക്ഷ്യം. എന്നാല്‍ ലോകകപ്പിലെ ആദ്യജയമെന്ന സ്വപ്നവുമായാണ് യു എ ഇ കളത്തിലെത്തുന്നത്.

പരിക്കേറ്റ മുഹമ്മദ് ഷമിയെ കൂടാതെയാണ് ഇന്ത്യ കളിക്കുന്നത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ഷാമിയെ പുറത്തിരുത്തിയത്. ഷാമിക്കു പകരമായി മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തി.