Section

malabari-logo-mobile

യു എ ഇക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചു

HIGHLIGHTS : നേപ്പിയര്‍: യു എ ഇക്കെതിരെ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യം ബാറ്റു ചെയ്ത യു എ ഇയെ 175 റണ്‍സില്‍ ഒതുക്കിയാണ...

prv_ad05f_1426385094നേപ്പിയര്‍: യു എ ഇക്കെതിരെ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യം ബാറ്റു ചെയ്ത യു എ ഇയെ 175 റണ്‍സില്‍ ഒതുക്കിയാണ് വിന്‍ഡീസ് നാലു വിക്കറ്റു നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്. ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തില്‍ ജയിക്കുന്ന ടീമും വെസ്റ്റ് ഇന്‍ഡീസിനൊപ്പം ക്വാര്‍ട്ടറില്‍ കടക്കും.

അയര്‍ലന്‍ഡും പാകിസ്താനും തമ്മിലാണ് ഈ കളി നടക്കുന്നത്. പക്ഷേ ഈ കളി ടൈ ആയാലോ ഉപേക്ഷിക്കപ്പെട്ടാലോ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്താകും. ആദ്യം ബാറ്റ് ചെയ്ത യു എ ഇ 175 റണ്‍സാണ് അടിച്ചത്. 36 ഓവറില്‍ ഈ സ്‌കോര്‍ മറികടന്നാല്‍ റണ്‍റേറ്റില്‍ മുന്നിലെത്താം എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗിന് ഇറങ്ങിയത്.

sameeksha-malabarinews

30.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറികള്‍ നേടിയ കാര്‍ട്ടറും ചാള്‍സുമാണ് വെസ്റ്റ് ഇന്‍ഡീസിന് അനിവാര്യമായ വിജയം നേടിക്കൊടുത്തത്. ദിനേശ് രാംദിന്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് യു എ ഇയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പത്തോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ 4 വിക്കറ്റ് വീഴ്ത്തി. ഹോള്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്.

അയര്‍ലന്‍ഡ്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് നിലവില്‍ 6 പോയിന്റ് വീതമുണ്ട്. റണ്‍ റേറ്റില്‍ നിലവില്‍ വിന്‍ഡീസാണ് മുന്നില്‍. പാകിസ്താന്‍ നാലാം സ്ഥാനത്താണ്. അഞ്ചില്‍ അയര്‍ലന്‍ഡ്. അയര്‍ലന്‍ഡ് – പാകിസ്താന്‍ മത്സരത്തിലെ വിജയികള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!