യുഎഇയില്‍ കൊടും ചൂട്‌;ജനജീവിതം ദുരിതത്തില്‍

ദുബായ്‌: യുഎയില്‍ കനത്ത്‌ ചൂട്‌ തുടരുന്നു. ചൂട്‌ 50 ഡിഗ്രി സെല്‍ഷ്യസ്‌ കഴിഞ്ഞതോടെ ജനജീവിതം ദുഷ്‌ക്കരമായിരിക്കുകയാണ്‌. വരും ദിവസങ്ങളില്‍ ചൂട്‌ ഇതിലും വര്‍ദ്ധിക്കുമെന്നാണ്‌ യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ്‌ സീസ്‌മോളജി(എന്‍സിഎംഎസ്‌) പറയുന്നു.

റംസാന്‍ കാലമായതിനാല്‍ നോമ്പെടുക്കുന്നവരെ ചൂട്‌ ഏറെ ബാധിച്ചിരിക്കുകയാണ്‌. തീരപ്രദേശങ്ങളിലെ താപനില 44 മുതല്‍ 49 ഡിഗ്രി സെഷ്യസ്‌ വരെയാണ്‌.

ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊടും ചൂടിന്‌ ശതമാനം വരുത്തി വേനല്‍ മഴ പെയ്‌തേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.