Section

malabari-logo-mobile

യുഎയില്‍ വേതന സുരക്ഷാ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

HIGHLIGHTS : അബുദാബി: തൊഴിലാളികളുടെ ശമ്പളം ഉറപ്പുവരുത്തുന്ന വേതനസുരക്ഷാ നിയമം യുഎഇയില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികളുടെ മുഴുവന്‍ ശമ്പളവും നിശ്ചി...

untitled-1-copyഅബുദാബി: തൊഴിലാളികളുടെ ശമ്പളം ഉറപ്പുവരുത്തുന്ന വേതനസുരക്ഷാ നിയമം യുഎഇയില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികളുടെ മുഴുവന്‍ ശമ്പളവും നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്നതിനു വേണ്ടിയാണ് പുതിയ ഉത്തരവ് നടപ്പിലാക്കുന്നത്. തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടാതിരിക്കുകയും വൈകുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് ഒഴിവാക്കുന്നതിനായിട്ടാണ് യുഎഇ മാനവവിഭവശേഷി- സ്വദേശിവല്‍കരണ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് പുതിയ ഉത്തരവ് ഇറക്കിയത്.

നിശ്ചിത സമയപരിധിക്കുള്ളില്‍ ശമ്പളം വിതരണം ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി ഉറപ്പുവരുത്തുന്നതാണ് പുതിയ ഉത്തരവ്.

sameeksha-malabarinews

അതാതു മാസത്തെ ശമ്പളം പത്തുദിവസത്തിനകം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണം എന്നാണ് പുതിയ ഉത്തരവ് അനുശാസിക്കുന്നത്. നിശ്ചിത സമയം കഴിഞ്ഞ് പതിനാറുദിവസം കഴിഞ്ഞിട്ടും ശമ്പളംവിതരണം ചെയ്യാത്ത കമ്പനികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കില്ല. നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഉത്തരവ് നടപ്പിലാക്കുന്നത്.

നിയമലംഘനം നടത്തുന്ന തൊഴിലുടമയുടെ മറ്റ് സ്ഥാപനങ്ങളുടെ പ്രവര്‍ ത്തനവും തടയും. ഒരു മാസം ശമ്പളം വൈകിപ്പിച്ചാല്‍ സ്ഥാപനത്തിന് എതിരെ നിയമനടപടിക്ക് നിയമകാര്യവകുപ്പിന് ശുപാര്‍ശ നല്‍കും .

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!