യുഎഇ യില്‍ കനത്ത മഴയയ്ക്കും കൊടുങ്കാറ്റിനും സാധ്യത

download (1)ദുബായ്: അടുത്ത 48 മണിക്കൂറിനുള്ളില്‍ യു എ ഇ യില്‍ കനത്ത മഴയയ്ക്കും ഇടിയും മിന്നലും കൂടിയ കൊടുംങ്കാറ്റിനും സാധ്യത. യു എ ഇയില കാലാവസ്ഥാ പഠന കേന്ദ്രവും ഭൂകമ്പശാസ്ത്ര പഠന കേന്ദ്രവുമാണ് മഴയയ്ക്കും ഇടിയും മിന്നലും കൂടിയ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നറിയിച്ചത്. തീരദേശ സംരക്ഷണ സേന താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനം മൂലം ഇടിയും മിന്നലും ഉണ്ടാക്കുവാന്‍ സാധ്യത കൂടുതലാണെന്നും യു എ ഇയുടെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമര്‍ദ്ദം ആവാം ഇതിനു കാരണെന്നും കാലാവസ്ഥാപഠന കേന്ദ്രം അറിയിച്ചു. കൊടുംങ്കാറ്റ് മണിക്കുറില്‍ 40 കിലോമിറ്റര്‍ വേഗതയിലാവും ഉണ്ടാവുക.

കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനിലും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായതായും കാലാവസ്ഥാപഠന കേന്ദ്രം പറഞ്ഞു. കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമ്പോഴും താപനില 30ഡിഗ്രി സെല്‍ഷ്യസ് ആണ് എന്നാല്‍ തിങ്കളാഴ്ച രാത്രിയോടു കൂടി താപനില ഉയരാനും സാധ്യതയേറെയാണ്