ഖത്തറി ഫൈറ്റര്‍ ജെറ്റുകള്‍ യുഎഇ വിമാനത്തിനരികിലൂടെ അപകടകരമായി പറത്തിയെന്ന് വീണ്ടും ആരോപണം

ഇത്തവണ സംഭവം നടന്നത് ബഹറൈന്‍ വ്യേമാതിര്‍ത്തിയില്‍ വെച്ച്
അബുദാബി : വീണ്ടും ഖത്തറി ഫൈറ്റര്‍ വിമാനങ്ങള്‍ തങ്ങളുടെ യാത്രാവിമാനത്തിന് വളരെ അരികിലൂടെ അപകടകരമായി പറത്തിയെന്ന് ആരോപണവുമായി യുഎഇ. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഞായറാഴ്ച രാത്രിയില്‍ ബഹറൈന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ച് തങ്ങളുടെ വിമാനത്തിന് വളരെ അടുത്തുവരെ ഖത്തര്‍ ജെറ്റുകള്‍ എത്തിയെന്നും . ക്യാപന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് സെക്കന്റുകളുടെ വ്യത്യാസത്തില്‍ കൂട്ടിയിടി ഒഴിവായതെന്നും യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു.
86 യാത്രക്കാരുമായി പറന്നുകൊണ്ടിരുന്ന വിമാനം സൗദി അറേബ്യയിലെ ദമാമില്‍ നിന്നും അബുദാബിയിലേക്കുള്ളതായിരുന്നു.
സംഭവത്തില്‍ യുഎഇ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനേസേഷന് പരാതി നല്‍കും.

കുറച്ച് മാസങ്ങളായി ഖത്തറും യുഎഇയും തമ്മില്‍ പരസ്പരം വ്യോമാതിര്‍ത്തി ലംഘിക്കുന്നുവെന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.