യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥിയെ ഒഴിക്കില്‍പ്പെട്ട് കാണാതായി

ഫുജൈറ: യുഎഇയില്‍ ഒഴിക്കില്‍പ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. ശക്തമായി പെയ്ത് കൊണ്ടിരുന്ന മഴ ആസ്വദിക്കാന്‍ ഫുജൈറയിലെ നദ്ഹ വാദിയില്‍ കുളിക്കാനെത്തിയ പിറവം സ്വദേശി ജോയിയുടെ മകന്‍ ആല്‍ബര്‍ട്ടാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് സുഹൃത്തുക്കളും രക്ഷപ്പെട്ടു. റാസല്‍ഖൈമ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ആല്‍ബര്‍ട്ട്. മലനിരകളില്‍ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയ സമയത്ത് വാദിക്കരയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തോടുകൂടി തന്നെ ഒഴുകിപോവുകയായിരുന്നു.