Section

malabari-logo-mobile

ആയോധനകലയില്‍ യുഎഇയില്‍ അംഗീകാരവുമായി കുറ്റ്യാടി സ്വദേശി

HIGHLIGHTS : കോഴിക്കോട്: ആയോധനകലയില്‍ മികച്ച നേട്ടം സ്വന്തമാക്കി മലയാളി യുവാവ്. കുറ്റ്യാടി സ്വദേശി തെരുവത്ത് ശബാബാണ് യുഎഇ മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ സ്ഥാ...

കോഴിക്കോട്: ആയോധനകലയില്‍ മികച്ച നേട്ടം സ്വന്തമാക്കി മലയാളി യുവാവ്. കുറ്റ്യാടി സ്വദേശി തെരുവത്ത് ശബാബാണ് യുഎഇ മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ സ്ഥാപനങ്ങളിലെ കായിക ആയോധന കലാവിഭാഗത്തില്‍ നിന്നും മികച്ച പരിശീലകനായി തെരഞ്ഞടുത്തിരിക്കുന്നത്.

യുഎഇയിലെ മുഴുവന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലകരില്‍ നിന്നാണ് ശബാബിനെ തെരഞ്ഞെടുത്തത്. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ശൈഹ ശംസ ബിന്‍ത് ഹസ്ഹര്‍ മക്തൂം, കേണല്‍ ഖാലിദ് സഈദ് ഷംസി എന്നിവരില്‍ നിന്നും ശബാബ് പ്രശസ്തി പത്രം ഏറ്റുവാങ്ങി.

sameeksha-malabarinews

ചെറുപ്രായത്തില്‍ തന്നെ കരാട്ടെ, ജുഡോ എന്നിവയില്‍ ശബാബ് പ്രാവീണ്യം നേടിയിരുന്നു. യോഗയിലും പരിശീലനം നേടിയിട്ടുണ്. ഇപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ കരാട്ടെ യൂണിയന്‍ യുഎഇ പ്രതിനിധി എന്ന നിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്‌സല്‍ സ്‌പോര്‍ട്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി മുഖ്യ പരിശീലകനാണ് ഇദേഹം.

കുറ്റ്യാടി തെരുവത്ത് സൂപ്പിയുടെയും ആയിഷയുടെയും മകനാണ്. കല്ലാച്ചി പുത്തലത്ത് ആബിദയാണ് ഭാര്യ. മകന്‍ സുബ്ഹാന്‍ ബിന്‍ ശബാബ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!