യുഎഇയില്‍ പാസാക്കുന്ന വിസകള്‍ 6 മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം;അല്ലെങ്കില്‍ പുതിയ വ്യക്തിക്ക്‌ നല്‍കും

Untitled-1 copyദുബായ്‌: ഗള്‍ഫ്‌ നാടുകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക്‌ ഏറെ ആശ്വാസമാകുന്ന ഒരുവാര്‍ത്തയാണ്‌ പുറത്തുവന്നിരിക്കുന്നത്‌. യുഎഇയില്‍ നിന്നും പാസാക്കുന്ന പുതിയ വിസകള്‍ ആറുമാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തിയാല്‍ മതി എന്നുള്ളത്‌. മുന്‍പ്‌ പുതിയ വിസകള്‍ രണ്ടു മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണമെന്നായിരുന്നു നിയമം.

ഏറെ കാലത്തെ തൊഴിലുടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ്‌ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്‌. പുതിയ തൊഴിലാളികളുമായി കരാര്‍ ഉറപ്പിക്കുന്നതിനും തൊഴിലാളികളെ കണ്ടെത്തുന്നതിനും വിസ ലഭിച്ച തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ സമയം ലഭിക്കുന്നതിനും പുതിയ നിയമം സഹായിക്കും. ആറുമാസത്തിനുള്ളില്‍ പുതിയ വിസകള്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ പുതിയ വ്യക്തിയുടെ പേരില്‍ നല്‍കാന്‍ മാനവ വിഭവ ശേഷി വകുപ്പ്‌ തീരുമാനമെടുത്തിട്ടുണ്ട്‌. അതെസമയം ഇത്തരം വിസകളില്‍ ലിംഗ മാറ്റമോ, തസ്‌തിക മാറ്റമോ വരുത്താന്‍ പാടില്ല എന്നും നിയമുണ്ട്‌.

യുഎയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 68,0000 ത്തോളം വിസകളാണ്‌ പ്രയോജനപ്പെടുത്താതെ റദ്ദാക്കിയത്‌. നിലവിലുള്ള വിസ കോട്ടയില്‍ യാതൊരു തരത്തിലുള്ള മാറ്റവും വരുത്താതെയും സമയവും പണവും നഷ്ടപ്പെടുത്താതെയുമാണ്‌ പുതിയ ഉത്തരവ്‌ പുറത്തിറക്കിയിട്ടുള്ളത്‌.