യുഎസ് നിരോധനം ഏര്‍പ്പെടുത്തിയ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രീന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

ദോഹ: യു എസ് നിരോധനം ഏര്‍പ്പെടുത്തിയ സുഡാന്‍, ലിബിയ, സോമാലിയ, സിറിയ, ഇറാന്‍, ഇറാഖ്, യമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള യു എസ് യാത്രകാര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. യാത്രക്കാര്‍ യുഎസിന്‍െറ ഗ്രീന്‍ കാര്‍ഡോ അലെങ്കില്‍ ഡിപ്ളോമാറ്റിക് വിസയോ യു.എസിലെ പതിനഞ്ച് നഗരങ്ങളിലേക്കുള്ള യാത്രയില്‍ കൈവശം വെക്കണമെന്ന് ഖത്തര്‍ എയര്‍വെയ്സിന്‍്റെ നിര്‍ദേശം.

ഈ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പെര്‍മനെന്‍റ് റെസിഡന്‍സ് കാര്‍ഡ് (ഗ്രീന്‍ കാര്‍ഡ്), അലെങ്കില്‍ ഫോറിന്‍ ഗവണ്‍മെന്‍റ്, യുണൈറ്റഡ് നാഷന്‍സ്, ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍, നാറ്റോ എന്നിവയുടെ വിസ നിര്‍ബന്ധമാണെന്ന് ഖത്തര്‍ എയര്‍വെയ്സിന്‍്റെ വെബ്സൈറ്റില്‍ പറയുന്നു.

യു.എസില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് ഭരണത്തില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തപ്പെട്ട മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റഴേ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.