യുപിയില്‍ ട്രെയിന്‍ പാളം തെറ്റി: 74 പേര്‍ക്ക് പരിക്കേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ 74  പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.50 ഓടെയാണ് അസ്മാര്‍ഗില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന കഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റിയത്. ട്രെയിനിന്റെ ഒന്‍പതു കോച്ചുകളാണ് പാളംതെറ്റിയത്.

ട്രെയിനിന്റെ എഞ്ചിന്‍ ചവറ് കൂട്ടിയിടുന്ന സ്ഥലത്ത് ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

അതെസമയം കഴിഞ്ഞയാഴ്ച മുസാഫിര്‍നഗറില്‍ ട്രെയിന്‍പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 21 പേര്‍ മരണപ്പെട്ടിരുന്നു.

Related Articles