റമാദന്‍ പ്രമാണിച്ച്‌ യുഎയില്‍ ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും സൗജന്യമായി ടിവി കാണാം

free-on-itunesഅബുദാബി: റമദാനില്‍ യുഎയില്‍ സൗജന്യമായി ടി.വി കാണാം. യുഎഇ മീഡിയ എന്റര്‍ടെയ്‌ന്‍മെന്റ്‌ സംവിധാനമായ ടിവി. എഇയാണ്‌ ഔദ്യോഗികമായി ഈ സൗജന്യം ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഐഫോണ്‍, ആഡ്രോയിഡ്‌, ഐഒഎസ്‌ തുടങ്ങിയ മൊബൈലുകള്‍ക്ക്‌ പുറമെ ടാബ്‌ലറ്റുകള്‍, ആപ്പിള്‍ ടിവി, കമ്പ്യൂട്ടര്‍, ലാപ്‌ ടോപ്‌ എന്നിവയിലാണ്‌ റമദാന്‍ കാലത്ത്‌ സൗജന്യ സേവനം ലഭിക്കുക. ഇതിന്‌ പുറമെ പണം സ്വീകരിച്ചുകൊണ്ടുള്ള സേവനങ്ങളും കമ്പനി മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌.

റമദാന്‍ തുടക്കമായ ഇന്ന്‌ പ്രക്ഷേപണം ആരംഭിക്കുന്ന ടിവിയില്‍ പ്രാഥമിക ഘട്ടത്തില്‍ റമദാന്‍ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളാണ്‌ ടിവി.എഇ ഗള്‍ഫ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ സംപ്രേക്ഷണം ചെയ്യുക. ക്രോംകാസ്‌റ്റ്‌, സാംസംഗ്‌, എല്‍ജി സ്‌മാര്‍ട്ട്‌ ടി വി, ആമസോണ്‍ ഫയര്‍ ടി വി, എക്‌സ്‌ ബോക്‌സ്‌, പിഎസ്‌4, റോക്കു തുടങ്ങിയ പ്ലാറ്റ്‌ ഫോമുകളിലേക്കുകൂടി ഇതിന്റെ സേവനം വ്യാപിപ്പിക്കുമെന്ന്‌ കമ്പനി സിഇഒ അലി ഷയ്‌ബ വ്യക്തമാക്കി.

ഇതിനുപുറമെ ഡ്യുവല്‍ സ്‌ക്രീന്‍ സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയും കമ്പിനി പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രേക്ഷകരുടെ ഇഷ്ടാനുസണം ഇഷ്ടമുള്ള വിനോദ പരിപാടികള്‍ കാണാന്‍ വേണ്ടിയാണ്‌ ഈ സംവിധാനത്തിന്‌ ഊന്നല്‍ നല്‍കുന്നത്‌. ഒരേസമയം കമ്പ്യൂട്ടറിലും മൊബൈലിലും വ്യത്യസ്‌ത പരിപാടികള്‍ കാണാനും ഇത്‌ സഹായിക്കും. ചില പ്രാദേശിക ചാനലുകളുമായി സഹകരിച്ചാണ്‌ ടിവി എഇ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌.

മിഡില്‍ ഈസ്റ്റ്‌, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍,ലോകവ്യാപകമായുള്ള അറബിക്‌ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ്‌ ടിവി എഇയുടെ പ്രവര്‍ത്തനം.