ഹെല്‍മെറ്റ്‌ ധരിച്ച്‌ പമ്പിലെത്തയാല്‍ അഞ്ച്‌ ലിറ്റര്‍ പെട്രോള്‍ സമ്മാനം

കൊച്ചി: ഹെല്‍മെറ്റ്‌ ധരിച്ച്‌ പമ്പിലെത്തുന്നവര്‍ക്ക്‌ നറുക്കെടുപ്പില്‍ ജയിച്ചാല്‍ അഞ്ച്‌ ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും. ഹെല്‍മെറ്റ്‌ ധരിച്ചെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക്‌ മാത്രം പെട്രോള്‍ നല്‍കുന്ന പദ്ധതിക്ക്‌ കൊച്ചിയില്‍ തുടക്കമായി. സംസ്ഥാനതല ഉദ്‌ഘാടനം കൊച്ചിയില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

ആദ്യ 15 ദിവസത്തെ ബോധവത്‌കരണ പരിപാടികള്‍ നടത്തിയ ശേഷം കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ്‌ തീരുമാനം. ഇരുമ്പനം ബിപിസിഎല്‍ പെട്രോള്‍ പമ്പിലായിരുന്നു ഉദ്‌ഘാടനം നടന്നത്‌. ഹെല്‍മെറ്റ്‌ ധരിച്ച്‌ പമ്പിലെത്തുന്നവര്‍ക്ക്‌ കൂപ്പണ്‍ നല്‍കാനും മാസത്തില്‍ ഒരിക്കല്‍ നറുക്കെടുത്ത്‌ 5 ലിറ്റര്‍ പെട്രോള്‍ സൗജന്യമയി നല്‍കാനും തീരുമാനമായി.

Related Articles