ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്ക്‌ ഹെല്‍മെറ്റ്‌ വേണ്ടിവരും

helmet finalകൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്കു ഹെല്‍മെറ്റ്‌ വേണമെന്ന ഉത്തരവ്‌ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ച്‌ വിധി ചോദ്യം ചെയ്‌തു സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച്‌ ഫയലില്‍ സ്വീകരിച്ചു.

സ്‌ത്രീകള്‍ക്കും പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഉത്തരവാണ്‌ സിംഗിള്‍ ബെഞ്ച്‌ പുറപ്പെടുവിച്ചിരിക്കുന്നതെന്ന്‌ സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഒരു മാസം മുമ്പാണ്‌ ഹൈേേക്കാടതി സിംഗിള്‍ ബഞ്ച്‌ സര്‍ക്കാരിന്റെ പിന്‍സീറ്റുകാര്‍ക്ക്‌ ഇളവ്‌ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്‌ സ്റ്റേ ചെയതത്‌