സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

tirur copyതിരൂര്‍ : മംഗലത്ത് സിപിഎം പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം കരുമത്തില്‍ റോഡ് സ്വദേശി കുന്നത് മുഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദലുര്‍ഖാദര്‍(33), മംഗലം കൈമലശ്ശേരി കല്ലടത്ത് അബ്ദുല്‍ ഖാദിറി്‌ന്റെ മകന്‍ അസ്‌കര്‍(29) എന്നിവരാണ് അറസ്റ്റിലായത്.

നാലാം പ്രതിയായ അസ്‌കറിനെ സഹോദരിയുടെ വീട്ടില്‍ നിന്നും അഞ്ചാം പ്രതിയായ അബ്ദുല്‍ഖാദറിനെ ഭാര്യവീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തിരൂര്‍ സിഐ റാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത് ഈ കേസില്‍ ഇനി എട്ടുപേരെ പിടികൂടാനുണ്ട്. തിരൂര്‍ കോടതിയല്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു ഈ കേസില്‍ നാലു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.