ഒമാനില്‍ രണ്ട് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

സലാല : ഒമാനിലെ സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മുവാറ്റുപുഴ സ്വദേശികളായ ഉറവക്കുഴി പുമറ്റത്തില്‍ നജീബ്(49) , മുഹമ്മദ് എന്നിവരാണ് മരിച്ചത്. താമസസ്ഥലത്തിനടുത്ത് ഞായറായഴ്ച രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം താമസമുറിയിലും മറ്റൊരാളുടേത് തൊട്ടടുത്ത കെട്ടിടത്തിലുമായാണ് കണ്ടത്.
ഒരാളെ കൊല ചെയ്ത് മറ്റെയാള്‍ ആത്മഹത്യ ചെയ്തതാകാമെന്ന സുചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്
മുഹമ്മദ് നേരത്തെ മുവാറ്റുപുഴയില്‍ ക്രഷര്‍ യുണിറ്റ് നടത്തിയിരുന്നു. പിന്നീടാണ് ഒമാനില്‍ ക്രഷര്‍ യുണിറ്റ് തുടങ്ങാനുള്ള പദ്ധതിയുമായി ഇരുവരും ഒത്തുചേര്‍ന്നത്. സലാലയില്‍ ഇരുവരും ചേര്‍ന്ന് തുടങ്ങാനിരുന്ന ക്രഷര്‍ യുണിറ്റിന്റെ ട്രയല്‍ റണ്‍ ശനിയാഴ്ചയാണ് കഴിഞ്ഞത്. മുഹമ്മത് ജനുവരി 26ന് നാട്ടിലേക്ക് വരാനിരിക്കുകയാണ്.