ട്വിറ്റുകള്‍ അവഗണിച്ചതിന് അവതാരികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Al-Aliറിയാദ് : ട്വിറ്റര്‍ സന്ദേശങ്ങള്‍ അവഗണിച്ചതിന് സൗദിയിലെ എംബിസി എഫ്എം അവതാരിക ഖാദ അല്‍ അലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. എംബിസിയുടെ സ്റ്റുഡിയോയില്‍ എത്തിയ യുവാവ് ഖാദയെ അനേ്വഷിച്ച് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. കസ്റ്റഡിയിലെടുത്ത യുവാവിന്റെ പക്കല്‍ നിന്നും തോക്ക് പിടികൂടിയിട്ടുണ്ട്.

സൗദിയിലെ പ്രമുഖ അവതാരികമാരില്‍ ഒരാളാണ് ഇരുപതുകാരിയായ ഖാദ. ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഗുഡ്‌മോര്‍ണിങ് റ്റു യൂ സൗദീസ് എന്ന പരിപാടിയുടെ അവതാരികയാണ് ഖാദ.

തിരക്ക് കാരണം ട്വിറ്ററില്‍ സന്ദേശമയക്കുന്ന എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ കഴിയാറില്ലെന്നും ഖാദ പറഞ്ഞു.