Section

malabari-logo-mobile

മീററ്റ്‌ ‘ലൗ ജിഹാദ്‌’; മകളെ മുസ്ലിം കാമുകന്‌ വിവാഹം ചെയ്‌ത്‌ നല്‍കാമെന്ന്‌ പിതാവ്‌

HIGHLIGHTS : ലക്‌നൗ: ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച മീററ്റ്‌ 'ലൗ ജിഹാദ്‌' പുതിയ വഴിത്തിരിവിലേക്ക്‌. കൂട്ട ബലാത്സംഗത്തിനും, മതപരിവര്‍ത്തനത്തിനും ഇരയായെന്ന തന്റെ പരാത...

Untitled-1 copyലക്‌നൗ: ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച മീററ്റ്‌ ‘ലൗ ജിഹാദ്‌’ പുതിയ വഴിത്തിരിവിലേക്ക്‌. കൂട്ട ബലാത്സംഗത്തിനും, മതപരിവര്‍ത്തനത്തിനും ഇരയായെന്ന തന്റെ പരാതി വ്യാജമാണെന്ന്‌ പറഞ്ഞ്‌ യുവതി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ യുവതിയെ കാമുകന്‌ തന്നെ വിവാഹം ചെയ്‌ത്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ പിതാവ്‌ രംഗത്തെത്തിയിരിക്കുകയാണ്‌.

യുവതി നേരത്തെ തന്നെ കാമുകനൊപ്പം ഒളിച്ചോടി പോയിരുന്നു. എന്നാല്‍ യുവതിക്ക്‌ സമ്മതമാണെങ്കില്‍ മുസ്ലീം കാമുകന്‌ വിവാഹം ചെയ്‌ത്‌ നല്‍കാന്‍ തയ്യാറാണെന്നാണ്‌ പിതാവ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. അതേസമയം പെണ്‍കുട്ടിയുടെ മൊഴിമാറ്റം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന്‌ പറഞ്ഞതിന്‌ പിന്നാലെയാണ്‌ പിതാവ്‌ ഈ അഭിപ്രായവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്‌. തട്ടികൊണ്ടുപോകല്‍, നിര്‍ബന്ധിത മത പരിവര്‍ത്തനം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളാണ്‌ തന്റെ മകള്‍ നല്‍കിയ പരാതിയിലുള്ളത്‌. എന്നാല്‍ ഇതിന്റെ പ്രാധാന്യം കുറക്കുന്ന സമീപനമാണ്‌ പോലീസ്‌ സ്വീകരിക്കുന്നത്‌ എന്നായിരുന്നു നേരത്തെ പിതാവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. മകളെ വിവാഹം കഴിച്ച്‌ നല്‍കാന്‍ സമ്മതമാണെന്ന കാര്യവും മാധ്യമങ്ങള്‍ക്ക്‌ മുന്നിലാണ്‌ പിതാവ്‌ ഇപ്പോള്‍ വെളിപ്പെടുത്തിയത്‌.

sameeksha-malabarinews

ഈ പ്രശ്‌നത്തെ ഒരിക്കലും രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും ആഗസ്റ്റ്‌ 3 ന്‌ ഈ പ്രശ്‌നം പുറത്തായപ്പോള്‍ തന്നെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളെ സമീപിച്ചിരുന്നു. അവള്‍ക്ക്‌ പ്രായപൂര്‍ത്തിയായതാണ്‌ അതിനാല്‍ കലീമിനെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ഒരു പക്ഷേ ഇത്‌ ലൗ ജിഹാദ്‌ ആയിരിക്കാം. എന്നാലും ഈ വിവാഹം നടന്നാല്‍ അവള്‍ സന്തോഷിക്കുമെങ്കില്‍ അവള്‍ക്ക്‌ അവനെ വിവാഹം കഴിക്കാം. കലീമിനെതിരെ ഫയല്‍ ചെയ്‌ത കേസ്‌ പിന്‍വലിക്കണം.

കഴിഞ്ഞയാഴ്‌ചയാണ്‌ ബലാത്സംഗത്തിനും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനും ഇരയായെന്ന മൊഴി വ്യാജമാണെന്ന്‌ യുവതി പറഞ്ഞത്‌. ഇതിന്‌ പിന്നാലെയാണ്‌ ബന്ധുക്കള്‍ക്കെതിരെ യുവതി പരാതി നല്‍കിയത്‌. താന്‍ സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ കലീമിനൊപ്പം പോയതെന്നും അതുകൊണ്ട്‌ തന്നെ ജീവന്‌ ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ താന്‍ വ്യാജ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
സ്വന്തം ലേഖകന്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!