ട്വന്റി 20 ലോകകപ്പ് കിരീടം ശ്രീലങ്കക്ക്

prv_e8966_1396802219ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്കക്ക് കിരീടം.
ആറുവിക്കറ്റിന് ഇന്ത്യയെ തകര്‍ത്താണ് ശ്രീലങ്ക ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം നേടുന്നത്.തുടര്‍ച്ചയായി മൂന്ന് തവണ ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ എത്തിയിരുന്നു.

ഇന്ത്യ അടിച്ചെടുത്ത 130 റണ്‍സിനെ രണ്ട് ഓവറും ഒരു പന്തും ബാക്കി നില്‍ക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു. കൂമാര്‍ സംഗക്കാരയുടെ (52) 35 ബോളിലെ അര്‍ദ്ധസെഞ്ച്വറിയാണ് ശ്രീലങ്കെയെ എളുപ്പത്തില്‍ വിജയത്തിലെത്തിച്ചത്. നേരത്തെ ശ്രീലങ്കയുടെ ബൗളിങ്ങിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിര തകര്‍ന്നടിയുകയായിരുന്നു.