ട്വന്റി -20 പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി

22-indianteamമിര്‍പ്പൂര്‍ : ലോകകപ്പ് ട്വന്റി -20 യിലെ ഇന്ത്യന്‍ തുടക്കം ഗംഭീരമായി. അയല്‍രാജ്യമായ പാകിസ്ഥാനെ 7 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വിജയ തുടക്കം. 9 പന്തും, 7 വിക്കറ്റും ശേഷിക്കെ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. അമിത് മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

131 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ദവാനും, രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. യുവരാജ് 1 റണ്ണിന് പുറത്തായെങ്കിലും പിന്നീട് വന്ന വിരാട് കോഹിലിയും, സുരേഷ് റൈനയും 36 റണ്‍സ് വീതമെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നടത്തി.

നേരത്തെ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 33 റണ്‍സെടുത്ത ഉമര്‍ അഗ്മര്‍ മാത്രമാണ് പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്.

 

 

Related Articles