Section

malabari-logo-mobile

ലോകത്തിന്റെ കണ്ണുകള്‍ സാംബയുടെ മണ്ണിലേക്ക്

HIGHLIGHTS : ലോകത്തിന്റെ പെരുങ്കളിയാട്ടത്തിന് പന്തുരുളാന്‍ ഇനി മണിക്കുറുകള്‍ മാത്രം. ഇന്ന് അര്‍ദ്ധരാത്രി ഇന്ത്യന്‍സമയം 1.30നാണ് കിക്കോഫ്. ഇനി ലോകത്തിന്റെ കണ്ണും...

Inner Page Title 2സവോപോള : ലോകത്തിന്റെ പെരുങ്കളിയാട്ടത്തിന് പന്തുരുളാന്‍ ഇനി മണിക്കുറുകള്‍ മാത്രം. ഇന്ന് അര്‍ദ്ധരാത്രി ഇന്ത്യന്‍സമയം 1.30നാണ് കിക്കോഫ്. ഇനി ലോകത്തിന്റെ കണ്ണും കാതും സോക്കറിന്റെ മാന്ത്രികദൃശ്യവിരുന്നിനൊപ്പം. മാഞ്ചസ്റ്റര്‍ തെരുവുമുതല്‍ മലപ്പുറത്തെ മാണൂരുവരെ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.
Brazil-vs-Croatia-Live-Fifa-World-Cup-12th-June-2014ഉദ്ഘാടന മത്സരത്തില്‍ മഞ്ഞഗ്യാലറികളെ സാക്ഷി നിര്‍ത്തി ആതിഥേയരായ ബ്രസീല്‍ ക്രൊയഷ്യയെ നേരിടും. കിഴക്കന്‍ യുറോപ്പിലെ ഫുട്‌ബോള്‍ ശക്തകളായ ക്രൊയേഷ്യയും കാല്‍പന്തുകളി ജീവവായുവാക്കിയ ബ്രസീലും തമ്മിലുള്ള ഈ ലോകകപ്പിലെ ആദ്യമത്സരത്തില്‍ കരുത്തുറ്റ പോരാട്ടം തന്നെയാണ് നടക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

brazilteamനെയ്മര്‍ തന്നെയാണ് ബ്രസീലിന്റെ കുന്തമുന. പ്രതിരോധക്കാരന്‍ തിയോഗോ സില്‍വയാണ് ബ്രസീലിനെ നയിക്കുക.. എതിരാളികഴുടെ കോട്ടക്കൊത്തളങ്ങളെ തകര്‍ക്കാന്‍ നെയ്മറിന് കൂട്ടായി ഓസ്‌ക്കാറും ഹള്‍ക്കും, ഫ്രെഡും അണിനിരക്കും.. ജൂലിയോ സീസറാകും ബ്രസീലിന്റെ ഗോള്‍വലയം കാക്കുക. സ്‌കോളാരിയുടെ തന്ത്രങ്ങള്‍ തങ്ങളുടെ കാലുകളിലേക്ക് ആവാഹിക്കാന്‍ ബ്രസീലിന്റെ പതിനൊന്ന് യോദ്ധോക്കളും തയ്യാറായിക്കഴിഞ്ഞു..

sameeksha-malabarinews

croatia1998 ലെ തങ്ങളുടെ കന്നിലോകകപ്പില്‍ തന്നെ അട്ടിമറികള്‍ നടത്തി സെമിയിലത്തിയ ചരിത്രമുള്ള ക്രൊയേഷ്യയെ ചെറുതായികാണുന്നത് ബ്രസീലിന് അപകടം ചെയ്യും. ദാരിയോ സെര്‍ണ എന്ന സീനിയര്‍താരമാണ് ക്രൊയേഷ്യയെ നയിക്കുക. സ്്പാനിഷ് ലീഗ് താരങ്ങളായ ലുക്കമാഡ്രിച്ചും ഇവാന്‍ റാക്ടിക്കും മെനയുന്ന തന്ത്രങ്ങല്‍ ബ്രസീലിന്റെ പ്രതിരോധത്തെ മറികടന്നാല്‍ അത് മറ്റൊരു ചരിത്രമാകും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!