Section

malabari-logo-mobile

സ്‌കൂട്ടി സെസ്റ്റ് വിപണിയില്‍

HIGHLIGHTS : ടി വി എസ് സകൂട്ടിയുടെ ഗിയര്‍ലെസ് സ്‌കൂട്ടറായ സ്‌കൂട്ടി സെസ്റ്റ് വിപണിയിലെത്തി. സാധാരണ സ്‌കൂട്ടിയേക്കാള്‍ നീളവും, വീതിയും കൂടുതലാണ് ഈ മോഡലിന്. ഇതിന്...

tvsടി വി എസ് സകൂട്ടിയുടെ ഗിയര്‍ലെസ് സ്‌കൂട്ടറായ സ്‌കൂട്ടി സെസ്റ്റ് വിപണിയിലെത്തി. സാധാരണ സ്‌കൂട്ടിയേക്കാള്‍ നീളവും, വീതിയും കൂടുതലാണ് ഈ മോഡലിന്. ഇതിന്റെ പിന്‍ഭാഗം ജൂപ്പിറ്ററിന്റേതിന് സമാനമാണ്. സീറ്റിനടിയിലുള്ള സ്റ്റോറേജ് സ്‌പേസ് ഹോണ്ട ആക്ടിവയേക്കാള്‍ വലുപ്പമുള്ളതാണ്. 19 ലിറ്ററാണ് ഇതിന്റെ ശേഷി.

മുന്നില്‍ 110 എംഎം ഡ്രം ബ്രേക്കും, പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കും ഉപയോഗിക്കുന്നു. മുന്‍ചക്രത്തിന് ടെലിസ്‌കോപ്പിക് ഫോര്‍ക് സസ്‌പെന്‍ഷനാണ്. പിന്നില്‍ മോണോ ഷോക്ക് സസ്‌പെന്‍ഷനും ഉപയോഗിക്കുന്നു. ടി വി എസിന്റെ വിഗോ, ജുപ്പീറ്റര്‍ ഗിയര്‍ലെസ് സ്‌കൂട്ടറുകളുടെ തരം 110 സി സി എഞ്ചിനാണ് സൂകൂട്ടി സെസ്റ്റിന് നല്‍കിയിരിക്കുന്നത്. എഞ്ചിന്‍ ശേഷി 8 ബി എച്ച് പി – 8.8 എന്‍ എം ലിറ്ററിന് 62 കി മീ മൈലേജ് ടി വി എസ് വാഗ്ദാനം ചെയ്യുന്നു. പൂജ്യത്തില്‍ നിന്ന് 60 കി. മീ വേഗമെടുക്കാന്‍ 11.1 സെക്കന്‍ഡ് മതിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

sameeksha-malabarinews

18 നും 25 നും ഇടയില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടി സെസ്റ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. സെസ്റ്റിന് 42,300 രൂപയാണ് എക്‌സ് ഷോറൂം വില.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!