ടിവി അവതാരകയെ ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

niroshaടിവി ചാനലിലെ അവതാരികയെ ഹോസറ്റല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്ക്‌ മ്യൂസിക്‌ ടെലിവിഷന്‍ ചാനലായ ജെമനി ടിവിയിലെ അവതാരകയായ നിരോഷ(23)യെയാണ്‌ സെക്കന്ദരബാധില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഇന്ന്‌ പുലര്‍ച്ചെയാണ്‌ സംഭവം. പ്രേമനൈരാശ്യമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ആത്മഹത്‌ ചെയ്യുിന്നതിന്‌ തൊട്ട്‌ മുന്‍പ്‌ നിരോഷ ആര്‍ക്കോ ഫോണ്‍ ചെയ്‌തിരുന്നു. നിരോഷയുടെ ഫോണ്‍ പോലീസ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌.

നേരത്തെ ചില തെലുങ്ക്‌ ചാനലുകില്‍ റിപ്പോര്‍ട്ടറായും നിരോഷ ജോലി ചെയ്‌തിട്ടുണ്ട്‌. അടുത്തിടെയാണ്‌ ഇവര്‍ ടിവി അവതാരകയായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്‌. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മ്ലലേശ്വരം സ്വദേശിയാണ്‌ നിരോഷ.