സംസ്ഥാനത്ത്‌ ട്രോളിംഗ്‌ നിരോധനം ആരംഭിച്ചു

M_Id_263384_Tamil_Nadu_fishermenതിരു: സംസ്ഥാന സര്‍ക്കാറിന്റെ മണ്‍സൂണ്‍ കാല ട്രോളിംഗ്‌ നിരോധനം ആരംഭിച്ചു. അര്‍ദ്ധരാത്രിയോടെ മത്സ്യബന്ധന തുറമുഖങ്ങളില്‍ ട്രോളര്‍ ബോട്ടുകള്‍ ചങ്ങലയിട്ടു.

ജൂലൈ 31 വരെയാണ്‌ 47 ദിവസത്തെ ട്രോളിംഗ്‌ നിരോധനം. ഇക്കാലയളവില്‍ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ മാത്രമേ കടലില്‍ മത്സ്യബന്ധനം നടത്താന്‍ അനുവാദമുള്ളു. കേന്ദ്രസര്‍ക്കാറിന്റെ 60 ദിവസത്തെ ട്രോളിംഗ്‌ നിരോധനം ഈ മാസം ഒന്നു മുതല്‍ ആരംഭിച്ചിരുന്നു.