ബ്ലു ബ്ലാക്‌മെയിലിങ്ങ്‌ കേസിലെ മുഖ്യപ്രതി അഞ്‌ജലി പിടിയില്‍

blue black caseതിരുവനന്തപുരത്തെ ബ്ലു ബ്ലാക്‌ മെയിലങ്ങ്‌ കേസിലെ മുഖ്യപ്രതി അഞ്‌ജലി എന്ന പ്രിയ പിടിയില്‍.ഈ തട്ടിപ്പ്‌ സംഘത്തിലെ മുഖ്യസുത്രധാരിയായ കൊല്ലം സ്വദേശിയായ അഞ്‌ജലിയെ മെഡിക്കല്‍ കോളേജ്‌ പോലീസാണ്‌ ഇന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
പണക്കാരയെും യുവാക്കളെയും ഫോണില്‍ പരിചയപ്പെടുന്ന അഞ്‌ജലി വാടക്കെടുക്കുന്ന വീട്ടിലേക്ക ഇവരെ തന്ത്രപുര്‍വ്വം എത്തിക്കും, അവിടെ വെച്ച്‌ ഇവരെ നഗ്നരാക്കി ചിത്രങ്ങള്‍ എടുക്കും. പിന്നീട്‌ ഈ ചിത്രങ്ങള്‍ വാട്ട്‌സ്‌ ആപ്പിലും ഫേസ്‌ബുക്കിലും ഇടുമെന്ന്‌ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ്‌ ഇവരുടെ രീതി. അഞ്‌ജലിയുടെ കുട്ടാളികളും സഹായികളുമായ രണ്ട്‌ പുരുഷന്‍മാരെയും സ്‌ത്രീകളെയും ഇന്നലെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ഈ കേസിലെ മുഖ്യപ്രതിയായ അഞജലിയെ കുറിച്ചുള്ള വിവരം പോലീസിന്‌ ലഭിക്കുന്നത്‌.

എട്ടുപേരില്‍ നിന്ന്‌ ഈ സംഘം പണം തട്ടിയിട്ടുണ്ടെന്ന്‌ ഇവര്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.